കാഞ്ഞങ്ങാട്: അതിഞ്ഞാൽ സ്വദേശി അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. വളപ്പിൽ ശാഫിയാണ് (65) മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നു. കുഞ്ഞാമദ് ആറങ്ങാടി- ആയിശാബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: നൗഫൽ (ഒമാൻ), നൗഷാദ് (അബൂദബി), നഹാസ്. മരുക്കൾ: റസിയ, ഷാഹിന.