കണ്ണൂർ: വാരം തക്കാളിപ്പീടികക്ക് സമീപം താമസിക്കുന്ന കെ. അബ്ദുൽ കരീം സലഫി (47) നിര്യാതനായി. മലപ്പുറം ഒതായി സ്വദേശിയാണ്. അഴീക്കോട് വൻകുളത്ത് വയൽ അക്ലിയത്ത് എൽ.പി സ്കൂൾ അറബിക് അധ്യാപകനാണ്. കെ.എൻ.എം മർകസുദ്ദഅവ കണ്ണൂർ ജില്ല സെക്രട്ടേറിയറ്റംഗം എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രഭാഷകനാണ്. ഭാര്യ: അവിഭക്ത കെ.എൻ.എം നേതാവും പണ്ഡിതനുമായ കെ.കെ. മുഹമ്മദ് സുല്ലമിയുടെ മകൾ കെ.കെ. ഷഹീറ. മക്കൾ: കെ. റിഫ, അത്ഫ. ഇൽഫ.
മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കണ്ണൂർ തായത്തെരു സലഫി ദഅ് വ സെന്ററിലും ഉച്ചക്ക് 12ന് വാരം സലഫി സെന്ററിലും നടന്നശേഷം സ്വദേശമായ മലപ്പുറം ഒതായിൽ ഖബറടക്കും.