കുറ്റ്യാടി: ഐ.എൻ.എൽ കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും നിയോജക മണ്ഡലം ട്രഷററുമായ ഊരത്ത് നാളോങ്കണ്ടി എൻ.കെ.സി. അമ്മദ് (68) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് കുറ്റ്യാടി സർക്കിൾ വൈസ് പ്രസിഡന്റ്, കമ്മനത്താഴ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്, കുറ്റ്യാടി സിറാജുൽഹുദ സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: മറിയം കല്ലുള്ളതിൽ (ചങ്ങരംകുളം). മക്കൾ: അസീസ് (സീറ അലൂമിനിയം ഫാബ്രിക്കേഷൻസ് കുറ്റ്യാടി), മനാഫ് (ബംഗളൂരു). മരുമക്കൾ: സഫീറ (നാദാപുരം), റംല (കാസർകോട്).