എകരൂൽ: ഉണ്ണികുളം കരുമല കോമ്പിൽ സ്മിത സത്യൻ (44) നിര്യാതയായി. സി.പി.എം ശിവപുരം ലോക്കൽ കമ്മിറ്റി അംഗം, സി.പി.എം കോമ്പിൽ ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു ശിവപുരം മേഖല കമ്മിറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ മേഖല കമ്മിറ്റി അംഗം, ചേതന യോഗ താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം, എസ്.എം.എം.എ.യു.പി സ്കൂൾ തേനാക്കുഴി മദർ പി.ടി.എ ചെയർപേഴ്സൻ, ശിവപുരം വനിത സൊസൈറ്റി ഡയറക്ടർ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ സേനാ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭർത്താവ്: സി.പി. സത്യൻ. പിതാവ്: പരേതനായ ചന്ദ്രൻ. മാതാവ്: ലക്ഷ്മി. മക്കൾ: അലൻകൃഷ്ണ (വിദ്യാർഥി, കോഓപറേറ്റിവ് കോളജ് ബാലുശ്ശേരി (എസ്.എഫ്.ഐ ശിവപുരം ലോക്കൽ സെക്രട്ടറി), ഭാഗ്യലക്ഷ്മി (വിദ്യാർഥിനി, എസ്.എം.എം.എ യു.പി സ്കൂൾ തേനാക്കുഴി). സഹോദരങ്ങൾ: ജിത (ഉള്ളൂർ), സജിലേഷ് (ഡി.വൈ.എഫ്.ഐ ശിവപുരം മേഖല പ്രസിഡന്റ്, സി.പി.എം തേനാക്കുഴി ബ്രാഞ്ച് കമ്മിറ്റി അംഗം). സഞ്ചയനം വ്യാഴാഴ്ച.