മൊഗ്രാൽ: വർഷങ്ങളോളം കുമ്പള ബസ് സ്റ്റാൻഡിൽ റീഗൽ കോൾഡ് ഹൗസ് നടത്തിയിരുന്ന പെറുവാട് കെ.കെ റോഡിൽ മുനീർ മൻസിലിൽ മുഹമ്മദ് (65) നിര്യാതനായി. പരേതരായ കൊടിയമ്മ മൊയ്തീൻ- ആസ്യമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ. മക്കൾ: നാസർ, മുനീർ, സമീറ, ഫാത്തിമ. മരുമക്കൾ: ഹുസൈൻ മുട്ടം, ഷാഫി അട്ക്ക. സഹോദരങ്ങൾ: അറബി റാഹത്ത്, ഹമീദ് റാഹത്ത്, മറിയമ്മ, ബീഫാത്തിമ.