നീലേശ്വരം: മാങ്ങോട് ഇടശ്ശേരിയിൽ മാത്തന്റെ ഭാര്യ ശോശാമ്മ (92) നിര്യാതയായി. കോട്ടയം ഉറവക്കൽ പാലുത്താനത്തിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ (മീൻതുള്ളി ), ഇട്ടി(പാങ്കയം), സണ്ണി (പുണെ), ആലീസ് ( വരക്കാട് ), ബാബു, പരേതയായ ശോശാമ്മ (അതിരുമാവ്). മരുമക്കൾ: അന്നമ്മ (വെള്ളിലാംതടത്തിൽ), ബേബി (ചിറപ്പുറത്ത് ), തങ്കമ്മ (ചിലമ്പിക്കുന്നേൽ), മോളി (പുളിക്കൽ), സ്കറിയ (പാറയ്ക്കൽ), ലിസാ (പുത്തൻ കുടിലിൽ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് മാങ്ങോട് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിലെ കുടുംബ കല്ലറയിൽ.