നീലേശ്വരം: വെള്ളരിക്കുണ്ടിലെ ആദ്യകാല സിനിമ തിയറ്റർ ഉടമയും കേരള കോൺഗ്രസ് നേതാവുമായ മഠത്തിക്കട്ടുകുന്നേൽ തോമസുകുട്ടി എന്ന തോമസ് ഈപ്പൻ (63) നിര്യാതനായി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളരിക്കുണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി ആംബുലൻസിൽ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോകും വഴിയാണ് മരണം. ഭാര്യ: സാലി തോമസ്. മക്കൾ: മാഗി, മേഘ, മരിയ. സഹോദരങ്ങൾ: ജോർജ്, ജോസ് (രാരിച്ചൻ), ജയിംസ്.