ബാലുശ്ശേരി: പരേതനായ ഗോവിന്ദൻ വൈദ്യരുടെ മകൾ വത്സല (64) കൈരളി റോഡിൽ കൊളക്കാട് വീട്ടിൽ നിര്യാതയായി. ഭർത്താവ്: രത്നാകരൻ കിഴക്കെ വളപ്പിൽ. മക്കൾ: രത്നല, കെ.ആർ. ലജീഷ് (ചെയർമാൻ കുറുമ്പ്രനാട് നിധി ലിമിറ്റഡ് ബാലുശ്ശേരി). മരുമകൻ: അനൂപ് (വേങ്ങേരി). സഹോദരങ്ങൾ: ജോഷി (സബ് ഇൻസ്പെക്ടർ പൊലീസ്), സുബ്രഹ്മണ്യൻ, ചന്ദ്രിക, ഭാർഗവി, പരേതരായ ഡോ. വിശ്വംഭരൻ, ഡോ. തങ്കപ്പൻ, അജിത. സഞ്ചയനം വ്യാഴാഴ്ച.