കുറ്റ്യാടി: ഡിവൈൻ കെയർ ഹോസ്പിറ്റൽ ഉടമയും ഗൈനക്കോളജിസ്റ്റുമായ പുറമേരി വെള്ളൂർ പുതുക്കുടി ഡോ.പി.ചന്ദ്രമോഹൻ (63)നിര്യാതനായി. ജേസീസ് കുറ്റ്യാടി ചാപ്റ്റർ പ്രസിഡന്റ്, ഐ.എം.എ പേരാമ്പ്ര ബ്രാഞ്ച് വൈസ് പ്രസിഡന്റ്, കുറ്റ്യാടി റോട്ടറി ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുറ്റ്യാടി കെ.എം.സി ഹോസ്പിറ്റൽ അമാന ഹോസ്പിറ്റൽ,തൊട്ടിൽപാലം റഹ്മ ഹോസ്പിറ്റൽ എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. പിതാവ്: പരേതനായ പി. ബാലക്കുറുപ്പ്. മാതാവ്: കമലമ്മ. ഭാര്യ: ശശികല (റിട്ട. അധ്യാപിക, സി.സി.യു.പി സ്കൂൾ നാദാപുരം). മക്കൾ: ഡോ. കൃഷ്ണ കിരൺ, ഡോ. ഹരികൃഷ്ണൻ. സഹോദരി: അജിതകുമാരി (റിട്ട. അധ്യാപിക, കടമേരി എ.യു.പി സ്കൂൾ).