aചാത്തമംഗലം: ഈസ്റ്റ് മലയമ്മ മുട്ടയം മൂന്നാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പി. ആലിക്കുഞ്ഞി (69) നിര്യാതനായി. മത സാമൂഹിക സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവും ഈസ്റ്റ് മലയമ്മ മഹല്ല് മുൻ വൈസ് പ്രസിഡന്റുമായിരുന്നു. ഈസ്റ്റ് മലയമ്മ പരുത്തൂളി അബൂബക്കർ ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കൾ: റഫീഖ്, അഷ്റഫ്, ശരീഫ്, സഫിയ. മരുമക്കൾ: ബാസിത, റജുല, ജസീല, ഇ.സി. അബ്ദുൽ ഗഫൂർ ചിറ്റാരിപിലാക്കൽ, സഹോദരൻ: മുഹമ്മദ്. ഖബറടക്കം ബുധനാഴ്ച ഈസ്റ്റ് മലയമ്മ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.