മാനന്തവാടി: പാണ്ടിക്കടവ് പാലത്തിനു സമീപം കബനിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു. കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ കറുപ്പന്റെ മകൻ ഉണ്ണിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ താഴെയങ്ങാടി പുഴയിലായിരുന്നു അപകടം. കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. മാനന്തവാടി അഗ്നിരക്ഷ സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.