മട്ടന്നൂര്‍: കിണർ വൃത്തിയാക്കുന്നതിനിടെ മദ്റസ അധ്യാപകന് കിണറ്റില്‍ വീണ് മരിച്ചു. മലപ്പുറം താവന്നൂര് സ്വദേശി അബ്ദുറഹിമാന് മുസ് ലിയാര്‍ (54) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എളമ്പാറയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലാങ്കേരി ഇസ്സത്തുല്‍ ഇസ് ലാം മദ്റസ അധ്യാപകനാണ്. ഭാര്യ: റസിയ. മക്കൾ: അന്‍സാഫ്, അഫ്സല്, ഹന്നത്ത്, മുഫ്ലിഹ. മരുമകന്: ജിയാദ്. മൃതദേഹം ബുധനാഴ്ച രാവിലെ 11ന് നാലാങ്കേരി മദ്റസയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം മലപ്പുറത്തേക്ക് കൊണ്ടുപോകും.