ഗൂഡല്ലൂർ: ഊട്ടി മുൻ നിയമസഭാംഗവും മുൻ നിയമസഭ കോൺഗ്രസ് പാർട്ടി വൈസ് പ്രസിഡന്റും, മുൻ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി അച്ചടക്ക നടപടി കമ്മിറ്റി പ്രസിഡന്റുമായിരുന്ന എച്ച്.എം. രാജു (93) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. ഭാര്യ മരണപ്പെട്ടതോടെ കുറെക്കാലം മേട്ടുപാളയത്ത് താമസമാക്കിയ രാജു ഒരാഴ്ച മുമ്പാണ് സ്വദേശമായ ഊട്ടിയിലേക്ക് മടങ്ങിയത്. മൂന്ന് തവണ ഊട്ടി എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തികഞ്ഞ ഗാന്ധിയനുമായിരുന്നു.