പയ്യന്നൂർ: വെള്ളൂർ പുതിയങ്കാവിന് സമീപത്തെ കെ. മുകുന്ദൻ (75) നിര്യാതനായി. റിട്ട. എൽ.ഐ.സി. ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ എടിച്ചേരി കണ്ണ പൊതുവാൾ. മാതാവ്: പരേതയായ കോർമ്മത്ത് മീനാക്ഷി അമ്മ. ഭാര്യ: എ.പി. പ്രഭാവതി (അന്നൂർ).
മക്കൾ: രാഖി, രോഹിത്ത്, രജനീഷ് (യു.കെ). മരുമക്കൾ: സജിന (ഏച്ചിലാംവയൽ), പ്രവീണ (യു.കെ), പരേതനായ മധു കൈതപ്രം (ചലച്ചിത്ര സംവിധായകൻ).
സഹോദരങ്ങൾ: കെ. ഉണ്ണികൃഷ്ണൻ (യു.എസ്.എ), ജയകുമാർ (കാലിച്ചാനടുക്കം), ശ്രീകുമാർ (മജാൻ ട്രാവൽസ് ദുബൈ), സുരേഷ് (മാരുതി സർജിക്കൽസ് പയ്യന്നൂർ), പരേതരായ സുഭദ്ര, പുഷ്പ.