കോഴിക്കോട്: പള്ളിനാലകം ബഷീർ (73) ഇടിയങ്ങര മാർക്കറ്റ് റോഡിലെ ‘ബൈത്തുൽ ഹൈർ’ വസതിയിൽ നിര്യാതനായി. പരേതരായ മുതിരപറമ്പത്ത് ഉസ്മാൻ കോയയുടെയും പള്ളിനാലകം കദീശബിയുടെയും മകനാണ്. ഭാര്യ: ചെമ്മങ്ങാട് പള്ളിവീട് ഹൈറുന്നീസ. മക്കൾ: സി.പി. ഹയാം (ദുബൈ), ശബ്ന (ദുബൈ), ഷെറിൻ (കുവൈത്ത്), ഷാനി (ഖത്തർ). മരുമക്കൾ: കൊയസ്സൻ വീട്ടിൽ അൻവർ സാദത്ത്, പുനത്തിൽ ഷെർഹാൻ, കൊയപ്പത്തോടി റഹീസ്, ഫസീല പാനൂർ. സഹോദരങ്ങൾ: പി.എൻ. ഹംസക്കോയ, നാസർ (ദുബൈ), മറിയംബി, പരേതരായ മമ്മത് കോയ, ആലിക്കോയ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.