പാനൂർ: താഴെ ചമ്പാട് ഇടത്തിൽ താഴെ കുനിയിൽ ശ്രീസദ്മത്തിൽ പത്മാസിനി നായർ (56- റിട്ട. ഓഡിറ്റ് ഓഫിസർ കോർപ്പറേഷൻ ഓഡിറ്റ് കണ്ണൂർ ) നിര്യാതയായി. മാതാവ്: നാരായണി. പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. ഭർത്താവ്: പ്രേമരാജൻ മാസ്റ്റർ (റിട്ട. എച്ച്.എം ഗവ. എൽ.പി സ്കൂൾ കല്ലറക്കൽ). മക്കൾ: ശ്വേത പ്രേമൻ (ഓഡിയോളജിസ്റ്റ് ശ്രവണ കണ്ണൂർ), സ്വാതി, ശ്രുതി വിദ്യാർഥികൾ (ഡൽഹി യൂനിവേഴ്സിറ്റി). മരുമകൻ: വിഷ്ണു കോരങ്കണ്ടി (ഒമാൻ). സഹോദരങ്ങൾ: രവീന്ദ്രൻ, രമേഷ്കുമാർ.