പാണ്ടിക്കാട്: പയ്യപറമ്പിലെ പരേതനായ കെവിടൻ അബ്ദുറഹ്മാന്റെ മകൻ ഇർഷാദ് (മോനു -33) പനി ബാധിച്ച് മരിച്ചു. പനി മൂർച്ഛിച്ചതിനെ തുടർന്ന് വ്യാഴാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഞായറാഴ്ച ഉച്ചക്കാണ് മരിച്ചത്. ഖബറടക്കം രാത്രി പാണ്ടിക്കാട് അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി. മാതാവ്: മൈമൂന. സഹോദരങ്ങൾ: റുക്സാന, ഫബിന, സഫ.