നീലേശ്വരം: തീർഥങ്കരയിലെ പരേതനായ മൂത്തൽ അമ്പാടിയുടെ ഭാര്യ കാര്യത്ത് കല്യാണി (74) നിര്യാതയായി. മക്കൾ: സന്തോഷ്, സതീശൻ (ഇരുവരും കേന്ദ്ര സർവകലാശാല ജീവനക്കാർ), സന്ധ്യ, സനിത. മരുമക്കൾ: പ്രവീണ (കാസർകോട്), വിദ്യ (മുള്ളേരിയ), രാജു മുട്ടത്ത് (തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കൊയോങ്കര), പ്രസാദ് (കൊളവയൽ). സഹോദരങ്ങൾ: മാധവി, ഉണ്ടച്ചി, നാരായണി, രാജൻ (ദുബൈ). സഞ്ചയനം തിങ്കളാഴ്ച.