തലശ്ശേരി: ധർമടം റെയിൽവേ സ്റ്റേഷന് സമീപം എം.ബി.ആർ ക്വാർട്ടേഴ്സിൽ നാരോൻ റാസിഖ് (37) നിര്യാതനായി. ബേക്കോടൻ മൂസയുടെയും നാരോൻ (മോഡോന്റെവിട) ഖദീജയുടെയും മകനാണ്. ഭാര്യ: ആറളം സ്വദേശി പുവനാണ്ടി ഹസീന. മക്കൾ: മുഹമ്മദ് അജ്മൽ (പാലയാട് ഹൈസ്കൂൾ ഒമ്പതാം തരം വിദ്യാർഥി), മുഹമ്മദ് ആദിൽ (പാലയാട് ബേസിക് സ്കൂൾ ആറാംതരം വിദ്യാർഥി).