രാമന്തളി: കുന്നരുവിലെ പി.വി. ശാന്തകുമാരി (79) നിര്യാതയായി. പരേതരായ നടുവിൽ നാരായണൻ നായരുടെയും പട്ടുവന്മാർ വീട്ടിൽ ജാനകിയമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ പി.വി. വേലായുധൻ നായർ (റിട്ട. എസ്.ഐ). മക്കൾ: സുജയ കുമാരി, സുനിൽ കുമാർ (മുംബൈ), സുധീർ കുമാർ (എ.എസ്.ഐ, തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ), സുരേന്ദ്രനാഥ് (മെഡിക്കൽ റപ്രസന്റേറ്റിവ്). മരുമക്കൾ: കെ. മോഹനൻ( പെരിന്തട്ട), സരോജിനി (മുംബൈ), ബിനി (മുത്തത്തി), രേഖ (ചെറുവത്തൂർ). സഹോദരിമാർ: കോമളവല്ലി (റിട്ട. അധ്യാപിക, അരോളി), രമണി (പട്ടുവം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കുന്നരുവിൽ.