നന്മണ്ട: കൂളിപ്പൊയിൽ പിലാത്തോട്ടത്തിൽ പുറായിൽ ആണ്ടിക്കുട്ടി മാസ്റ്റർ (83) നിര്യാതനായി. സി.പി.എം പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായും നന്മണ്ട അവിഭക്ത ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. എ.യു.പി.എസ് മങ്ങാട്, എ.എൽ.പി.എസ് ബാലബോധിനി എന്നിവിടങ്ങളിൽ ജോലി ചെയ്തു. പ്രധാനാധ്യാപകനായാണ് വിരമിച്ചത്. ഭാര്യ: കൗസല്യ, പരേതയായ ലക്ഷ്മി. മക്കൾ: വിനോദ് കുമാർ (പോപ്പി സ്റ്റുഡിയോ, നന്മണ്ട 13), മിനി, റാണി. മരുമക്കൾ: ലിഷ (പയമ്പ്ര), ദാസാനന്ദൻ (കിനാലൂർ), വിജയകുമാർ (പൂവാട്ടുപറമ്പ്). സഹോദരങ്ങൾ: ബാലൻ മാസ്റ്റർ (ഇയ്യാട്), ഉണ്ണീരിക്കുട്ടി മാസ്റ്റർ (കാക്കൂർ 11/4), ഗോവിന്ദൻ മാസ്റ്റർ(കണ്ണൂർ), ദാക്ഷായണി(അത്തോളി), ലീല (കൊടുവള്ളി), ദേവദാസ് നന്മണ്ട (കൂളിപ്പൊയിൽ), പരേതയായ കുട്ടിമാളു, കല്യാണി.