നിലമ്പൂർ: യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞിമങ്ങാട് കളക്കുന്ന് അമ്മാടൻ ഷിബുവിന്റെ (42) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ 11.30ഓടെ വീടിന് 150 മീറ്റർ അകലെയുള്ള കിണറ്റിൽ കണ്ടത്. അബദ്ധത്തിൽ കിണറ്റിൽ വീണതാവാമെന്നാണ് കരുതുന്നത്. ചില ദിവസങ്ങളിൽ വൈകുന്നേരം ഇയാൾ കിണറിന്റെ പടവിൽ ഇരിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഞായറാഴ്ച രാത്രി മുതൽ ഷിബുവിനെ കാണാനില്ലായിരുന്നു. നാട്ടുകാരും ബന്ധുകളും തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്. ഇയാളുടെ ചെരിപ്പുകൾ കിണറിന് സമീപം കണ്ടെത്തി. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച സംസ്കരിക്കും. ഭാര്യ: രാധിക. മക്കൾ: അതുൽ കൃഷ്ണ, അമൽ കൃഷ്ണ, അമൻ കൃഷ്ണ, അനന്ദു കൃഷ്ണ. പിതാവ്: മുരുകൻ. മാതാവ്: ശാരദ.