പാപ്പിനിശ്ശേരി: ഹാജി റോഡ് പൊടിക്കളത്തിനു സമീപം വി.വി. പ്രകാശൻ (53) നിര്യാതനായി. പരേതരായ കണ്ണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ഷീന. മക്കൾ: ആദർശ്, നിവേദ്യ. സഹോദരങ്ങൾ: കൃഷ്ണൻ, വി.വി പവിത്രൻ (സി.പി.എം പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ വികസന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പാപ്പിനിശ്ശേരി സഹകരണ റൂറൽ ബാങ്ക് ബിൽ കലക്ടർ), പ്രസന്ന, പ്രശാന്തൻ, പ്രദീപൻ, പരേതയായ സൗമിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം പൊതുശ്മശാനത്തിൽ.