കാഞ്ഞങ്ങാട്: വില്ലേജ് ഓഫിസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പനത്തടി വില്ലേജ് ഓഫിസർ വിനോദ് ജോസാണ് (44) മരിച്ചത്. കണ്ണൂർ മിംസ് ആശുപത്രിയിൽ രാത്രിയാണ് മരണം. ബന്തടുക്കയിൽ നേരത്തേ ഓഫിസറായിരുന്നു. പാണത്തൂർ വില്ലേജ് ഓഫിസിൽ പൊതുദർശനത്തിന് വെച്ചു. തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ: വിജയറാണി. ഒരു മകളുണ്ട്.