മയ്യഴി: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ മഞ്ചക്കൽ പത്മനാഭൻ (75) നിര്യാതനായി. പരിസ്ഥിതി പ്രവർത്തകൻ കല്ലേടൻ പൊക്കുടനൊപ്പം കണ്ടൽക്കാട് സംരക്ഷണ സമരം ഉൾപ്പെടെ ഒട്ടേറെ പ്രകൃതിസംരക്ഷണ പോരാട്ടങ്ങളിൽ പങ്കെടുത്തു.
പ്ലാച്ചിമട സമരത്തിലും മാഹിയിലെ ടാഗോർ പാർക്ക് സംരക്ഷണ സമരത്തിലും സജീവമായിരുന്നു. ഭാര്യ: രതി. മക്കൾ: ഷിജി, ഷിനോജ് (മസ്കത്ത്). മരുമക്കൾ: സി.പി. രാജേഷ്, സിമി. സഹോദരങ്ങൾ: പത്മിനി, രാജൻ, പരേതരായ പ്രഭാകരൻ, കമലാക്ഷി, രാമകൃഷ്ണൻ, ശ്രീധരൻ.