തച്ചനാട്ടുകര: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ മേലേ കൊടക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പട്ടാമ്പി വിളയൂർ കളിക്കൊട്ടിൽ അബുവിന്റെ മകൻ മുഹമ്മദ് സക്കീറാണ് (37) മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ ടയർ പൊട്ടിയതോടെ തൊട്ടുപിറകിലുണ്ടായിരുന്ന മറ്റൊരു ലോറി പെട്ടെന്ന് നിർത്തി. ഈ ലോറിയുടെ തൊട്ടുപിറകിലായി ബൈക്ക് നിർത്തിയെങ്കിലും പിറകിൽ കോഴിമുട്ട ലോഡുമായി വേഗത്തിലെത്തിയ ലോറി ബൈക്കിനു പിറകിൽ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങൾക്കിടയിൽപെട്ട സക്കീർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മാതാവ്: ഫാത്തിമ. ഭാര്യ: മുശ് രിഫ. മക്കൾ: സയാൻ, സൻഹ ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ് അലി, സാബിറ, മുബഷിർ, മുർഷിദ.