പാലക്കുന്ന്: തെക്കേക്കര ഹൗസിൽ പരേതരായ കോരന്റെയും ചിരുതയുടെയും മകൻ കെ. ഭാസ്കരൻ (80) നിര്യാതനായി. ഏറെക്കാലം പാലക്കുന്ന് അംബിക ഡിന്നർ സെറ്റ് ചുമതലക്കാരനായിരുന്നു. ഭാര്യ: രോഹിണി. മക്കൾ: സുധ, സുമ, സുമിത്ര (പാലക്കുന്ന് ഗ്രീൻ വുഡ്സ് പബ്ലിക് സ്കൂൾ). മരുമക്കൾ: ചന്ദ്രൻ (മണിക്കോത്ത്), ജനാർദനൻ (തളിപ്പറമ്പ് ). സഹോദരങ്ങൾ: കെ. അപ്പുടു പാലക്കുന്ന് (മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ), പരേതയായ മാധവി. സഞ്ചയനം ഞായറാഴ്ച.