എരുമാട്: നീലഗിരി ജില്ലയിലെ പൗര പ്രമുഖനും മത-സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ വി.കെ. അബ്ദുൽ നാസർ ഹാജി (63) നിര്യാതനായി. നീലഗിരി ജില്ലയിലെ നിരവധി സാമൂഹിക കൂട്ടായ്മകൾക്ക് നേതൃത്വം നൽകുകയും വിവിധ സംവിധാനങ്ങൾ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. നീലഗിരി കോളജ്, നീലഗിരി മെട്രിക്കുലേഷൻ സ്കൂൾ എന്നിവയുടെ സ്ഥാപകനാണ്. ഗൂഡല്ലൂർ പഞ്ചായത്ത് യൂനിയൻ വൈസ് ചെയർമാൻ, നീലഗിരി ജില്ല മുസ് ലിം ലീഗ് ട്രഷറർ, സംസ്ഥാന കൗൺസിലർ, ഗൂഡല്ലൂർ താലൂക്ക് മുസ്ലിം ഓർഫനേജ് ജോയന്റ് സെക്രട്ടറി, നീലഗിരി ജില്ല സുന്നി മഹല്ല് ഫെഡറേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ എരുമാട് മഹല്ല് മുത്തവല്ലിയാണ്. മക്കൾ: മുഹമ്മദ് യൂനുസ്, മുഹമ്മദ് ഉനൈസ്, ഹൈറുന്നിസ. മരുമക്കൾ: ഷാനവാസ്, ജസ്ന, മുഹ്സിന ജൗഹർ.