ഓമശ്ശേരി: പണ്ഡിതനും നടമ്മൽപൊയിൽ ഉരാളുകണ്ടിയിൽ പരേതനായ അഹ്മദ് കുട്ടി മുസ്ല്യാരുടെ മകനുമായ യു.കെ. മുഹമ്മദലി ബാഖവി (72) നിര്യാതനായി.
ഉള്ളാൾ സയ്യിദ് മദനി അറബിക് കോളജ്, എരുമാട് സൂഫി ശഹീദ് മഖാം, കാന്തപുരം അസീസിയ അറബിക് കോളജ്, ബുസ്താനാബാദ് മുജമ്മഉസ്സഖാഫത്തിൽ ഇസ്ലാമി അടക്കം ഒട്ടനേകം ശരീഅത്ത് കോളജുകളിലും പള്ളി ദർസുകളിലും കഴിഞ്ഞ അമ്പതു വർഷത്തോളമായി ദർസ് നടത്തിയിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കൾ: മുഹറർ സഖാഫി (ഒമാൻ), ഡോ. ഹാഫിസ് മുഹമ്മദ് ശരീഫ് (എം.ഡി ടൈഗ്രീസ് വാലി), ശറഫുദ്ദീൻ (ഒമാൻ), റാഷിദ് സഖാഫി, ആമിന റഹ്മത്ത്, ഫാത്തിമത്ത് സുഹറ, ഫൗസിയ.
മരുമക്കൾ: അബ്ദുറഹിമാൻ സഖാഫി കുറ്റിക്കടവ്, അബ്ദുൽ ഖാദിർ മദനി കത്തറമ്മൽ, മുഹമ്മദ് ലുതുഫി സഖാഫി മടവൂർ, റസീന പുല്ലാളൂർ, സാറ അണ്ടോണ, റസീന കളരാന്തിരി, അയിഷ ജൗഹറ പൂനൂർ. സഹോദരങ്ങൾ: യു.കെ. അബ്ദുൽ മജീദ് മുസ്ലിയാർ, യു.കെ. അബ്ദുൽ ലത്തീഫ് മുസ്ലിയാർ.