നിറമരുതൂർ: നിറമരുതൂർ സ്വദേശി പട്ടാമ്പിയിൽ ട്രെയിൻ തട്ടി മരിച്ചു. പറവണ്ണ സ്വദേശിയും ഇപ്പോൾ നിറമരുതൂർ ചക്കരമൂലയിലെ താമസക്കാരനുമായ മീന്ത്രതകത്ത് അബ്ദുറഹിമാൻ കുട്ടിയുടെ മകൻ അബ്ദുസ്സലാമാണ് (54) മരിച്ചത്. ബുധനാഴ്ച രാത്രി പട്ടാമ്പി റെയിൽവേ സ്റ്റേഷൻ സിഗ്നലിന് സമീപം ആലപ്പുഴ- കണ്ണൂർ എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് മരിച്ചത്. ഭാര്യ: ജമീല. മക്കൾ: ജസ്ല, ജാസിർ, ജസീർ. മരുമകൻ: ഖമറുദ്ദീൻ (എടപ്പാൾ).