അജ്മാൻ: രണ്ടത്താണി ആറ്റുപുറം പരേതനായ ചോലയിൽ പറമ്പിൽ അബൂബക്കറിന്റെ ഭാര്യ സുലൈഖ (68) അജ്മാനിൽ നിര്യാതയായി. അജ്മാനിലുള്ള മകൻ അസ്ഖർ മോൻ ഹുദവി(ദുബൈ എമിറേറ്റ്സ് എൻ.ബി.ഡി)യുടെ കൂടെയായിരുന്നു താമസം. മയ്യിത്ത് യു.എ.ഇയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മറ്റു മക്കൾ : സുഹ്റ, ജലീന, റഷീദ, സാജിദ, ശരീഫാബി, ഫായിസ.