വിയറ്റ്നാംപടി: കിഴുമുറി ചെമ്പളത്ത് താമസിക്കുന്ന പൂങ്ങോത്ത് അബൂബക്കറിന്റെ (അധ്യാപകൻ, ഗവ. ജനത ഹൈസ്കൂൾ നടുവട്ടം) ഭാര്യ ഖൈറുന്നീസ (49) നിര്യാതയായി. പുറമണ്ണൂർ മജ്ലിസ് സ്കൂൾ, അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. വിളത്തൂർ കോരക്കോട്ടിൽ അബ്ദുല്ല മാസ്റ്ററുടെ മകളാണ്. മക്കൾ: ബാസില (ബി.എഡ് വിദ്യാർഥിനി, അൻസാർ സ്കൂൾ, പെരുമ്പിലാവ്), അഫ്ല മുഹമ്മദ്. മരുമകൻ: കെ.വി. ജവാദ് (അധ്യാപകൻ, പരുതൂർ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ഖദീജ (റിട്ട. അധ്യാപിക, ജനത ഹൈസ്കൂൾ നടുവട്ടം), അസ്ലം, സാഹിദ, മറിയം.