പയ്യന്നൂർ: ജനസംഘത്തിന്റെ ആദ്യകാല പ്രവർത്തകനും ബി.ജെ.പി നേതാവുമായിരുന്ന എട്ടിക്കുളത്തെ പരത്തി ഗോവിന്ദൻ (78) നിര്യാതനായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ്, ജില്ല കമ്മിറ്റിയംഗം എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചീയ്യേയിക്കുട്ടി. മക്കൾ: ശ്യാമ പ്രസാദ് (ഗൾഫ്), പ്രദീപ്, പ്രശാന്ത്, പ്രമീള. മരുമക്കൾ: ഷർമിള, ശരണ്യ, ശ്രുതി, ഷിജു. സഹോദരങ്ങൾ: ചീയ്യേയി (ചെറുവത്തൂർ), പരേതനായ കണ്ണൻ.