ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിന് സമീപം അസിതയിൽ കുഞ്ഞിപ്പുരയിൽ വേണുഗോപാൽ (87) നിര്യാതനായി. റിട്ട. പുതുച്ചേരി പൊലീസ് ഹെഡ് കോൺസ്റ്റബിളാണ്. ദീർഘകാലം പുതുച്ചേരി ഗോരിമേഡ് പൊലീസ് ട്രെയിനിങ് സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: രാജമ്മാൾ. മക്കൾ: അജന്ത് കുമാർ (പുതുച്ചേരി), ഉദയകുമാർ (തൃച്ചി), അസിത (അഴിയൂർ). മരുമക്കൾ: റെജിത, സറിഷ, അശോകൻ. സഹോദരൻ: പരേതനായ കുഞ്ഞിപ്പുരയിൽ സുകുമാരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാഹി പൊതു ശ്മാശാനത്തിൽ.