കാഞ്ഞങ്ങാട്: ഡെങ്കിപ്പനിയെ തുടർന്ന് അധ്യാപിക മരിച്ചു. ബളാലിലെ വൃന്ദയാണ് (36) മരിച്ചത്. പുതുച്ചേരി ആശുപത്രിയിലാണ് മരണം. ബളാൽ ഹയർസെക്കൻഡറി സ്കൂൾ താൽക്കാലിക അധ്യാപികയായിരുന്നു വൃന്ദ. ഭർത്താവ് രാകേഷ് ബാബുവിനൊപ്പം പുതുച്ചേരിയിലായിരുന്നു താമസം. ഏതാനും ദിവസം മുമ്പാണ് പുതുച്ചേരിയിലേക്ക് പോയത്. ഡെങ്കിപ്പനിയെ തുടർന്ന് നാലു ദിവസമായി പുതുച്ചേരി ആശുപത്രിയിലായിരുന്നു. ബളാലിൽ ഹയർസെക്കൻഡറി വിഭാഗം അധ്യാപികയായിരുന്നു. ഏഴുവയസ്സുള്ള ധ്വനി മകളാണ്. നാലുമാസം ഗർഭിണിയായിരുന്നു.