കൊയിലാണ്ടി: തെങ്ങിൽനിന്ന് വീണു പരിക്കേറ്റ ആൾ മരിച്ചു. ചേമഞ്ചേരി തുവക്കോട് വളപ്പിൽ മീത്തൽ വേണു (61) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: പുഷ്പ. മക്കൾ: വർഷ, സൗമ്യ. മരുമകൻ: ഷാജു (മുചുകുന്നു). സഹോദരങ്ങൾ: ശ്രീനിവാസൻ, സരോജിനി, ദേവി, ചന്ദ്രൻ, ശാന്ത, കമല, ലീല.