തളിപ്പറമ്പ്: റിട്ട. നഴ്സിങ് സൂപ്രണ്ടിനെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃച്ചംബരം ഒ.വി ക്വാര്‍ട്ടേഴ്സിൽ താമസിക്കുന്ന പട്ടാണി നാരായണിയാണ് (90) മരിച്ചത്. ആര്‍മിയില്‍ നഴ്സിങ് ക്യാപ്റ്റനായിരുന്ന ഇവര്‍ തളിപ്പറമ്പ് ഗവ. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍നിന്ന് നഴ്സിങ് സൂപ്രണ്ടായി വിരമിച്ചതാണ്.
ഭര്‍ത്താവ് തമ്പാന് മരണപ്പെട്ടശേഷം ഒറ്റക്ക് താമസിച്ചുവരികയായിരുന്നു. മൂന്ന് ദിവസത്തോളമായി ഇവരെ പുറത്ത് കാണാത്തതിനെതുടര്‍ന്ന് പരിസരവാസികള്‍ വാതില്‍ വീട്ടിലെത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. മക്കളില്ല. സഹോദരങ്ങള്‍: രുഗ്മിണി, ഗൗരി, ഭാരതി, ചന്ദ്രന്, പ്രകാശന്.