മുക്കം: പന്നിക്കോട് നടുവിലേടം ഇല്ലത്ത് പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ പാർവതി അന്തർജനം (90) നിര്യാതയായി. മക്കൾ: കൃഷ്ണനുണ്ണി (ഉച്ചക്കാവ് ഭഗവതി ക്ഷേത്രം), ഗോവിന്ദൻ (അരീപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം എടവണ്ണപ്പാറ), ശങ്കരനാരായണൻ (എ.യു.പി.എസ് പന്നിക്കോട്), പാർവതി, ശ്രീദേവി, സാവിത്രി, തങ്കമണി. മരുമക്കൾ: മേനായത്ത് മന പരമേശ്വരൻ നമ്പൂതിരി, എൻ.ടി. കൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ എ.യു.പി.എസ് ചൂലൂർ), ശ്യാമള, സുജാത, സുനി, പരേതരായ പാലാഞ്ചേരി സുബ്രഹ്മണ്യൻ നമ്പൂതിരി, മൂത്തേടം ശങ്കരൻ നമ്പൂതിരി. സംസ്കാരം രാവിലെ ഒമ്പതിന് ഇല്ലപ്പറമ്പിൽ.