കൂറ്റനാട്: വിവാഹ വീട്ടിലെ ദീപാലങ്കാര ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുമിറ്റക്കോട് കളത്തിലായിൽ പടി വേലായുധന്റെ മകൻ വിപിനാണ് (33) മരിച്ചത്. കല്യാണവീട് അലങ്കരിക്കുന്നതിനിടെ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഈ സമയത്ത് ചാറ്റൽമഴയും ഇടിമിന്നലും ഉണ്ടായിരുന്നതായും പറയുന്നു. വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ വിപിനെ വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചാലിശ്ശേരി പൊലീസ് മേൽനടപടികള്‍ സ്വീകരിച്ചു. മാതാവ്: പത്മിനി. ഭാര്യ: കാവ്യ. മകൻ: സയൺ. സഹോദരൻ: സുബിൻ.