കാങ്കോൽ: പഴയകാല കോൺഗ്രസ് പ്രവർത്തകൻ കാങ്കോൽ കരിംകുഴിയിൽ താമസിക്കുന്ന സുകുമാരൻ എടച്ചേരി (89) നിര്യാതനായി. മാടായി സ്വദേശിയാണ്. ഭാര്യ: പരേതയായ റോസി ചെമ്പിടൻ. മക്കൾ: ഫ്രഡറിക് ജോർജ്, ദാനിയേൽ, ഷെറിൻ, വിനീത, സാം ജിതേഷ്, പരേതയായ ശാലിനി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് പയ്യന്നൂർ സി.എസ്.ഐ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.