പയ്യന്നൂർ: തായിനേരി ബൈപാസ് ജങ്ഷന് സമീപം റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ താഴെവീട്ടിൽ കുഞ്ഞമ്പു (98) നിര്യാതനായി. ഭാര്യ: തമ്പായിയമ്മ. മക്കൾ: ജയൻ (ജയറാം ഗൾഫ്), ശാന്ത (തായിനേരി), സുധ (പഴയങ്ങാടി), റീന (തായിനേരി). മരുമക്കൾ: രമേശൻ (പഴയങ്ങാടി), മോഹനൻ (മുയ്യം), സന്ധ്യ (കല്യാശ്ശേരി). സഹോദരങ്ങൾ: പരേതരായ ടി.വി. നാരായണൻ (വായനശാല നാരായണൻ, റിട്ട. പയ്യന്നൂർ കോ ഓപ. റൂറൽ ബാങ്ക്), ടി.വി. രാമൻ (ചൗക്കി, കച്ചവടം), ടി.വി. ചിണ്ടൻ (റിട്ട. സിവിൽ സപ്ലൈസ്), രാഘവൻ (റിട്ട. കൃഷി വകുപ്പ്), പാട്ടിയമ്മ (തായിനേരി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.