തലശ്ശേരി: മാടപ്പീടികയിലെ സുബൈദ മൻസിലിൽ എം. മുസ്തഫ (68) നിര്യാതനായി. ദുബൈ കെ.എം.സി.സി തലശ്ശേരി മണ്ഡലം മുൻ ട്രഷററും ഗ്രീൻ ഗാർഡ് ക്യാപ്റ്റനുമായിരുന്നു. പരേതരായ മൂലമ്പത്ത് ഇബ്രാഹിം - ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: സുബൈദ. മക്കൾ: റിയാസ്, റിസ്വാൻ, റിഷാന, റയാനത്ത്. മരുമക്കൾ: അമീർ, ജിഷാൻ, അൻഷ, ഫിദ. സഹോദരങ്ങൾ: ഉമ്മർ , അബൂബക്കർ, ഉസ്മാൻ, ബീവി, ഖദീജ, കൗലത്ത്, മുംതാസ് പരേതനായ ഖാലിദ്. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ വസതി സന്ദർശിച്ചു.