കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൂരിച്ചിക്കണ്ടി ജാനകി അമ്മ (84) നിര്യാതയായി. പരേതരായ കൂമുള്ളി കേളുക്കുട്ടി നായരുടെയും അമ്മാളുഅമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. സഹോദരങ്ങൾ: സാവിത്രിയമ്മ (ശ്രീപദം), കൂമുള്ളി കരുണാകരൻ നായർ (മുൻ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ്), കൂമുള്ളി ശിവരാമൻ (റിട്ട. പ്രിൻസിപ്പൽ എൻ.എസ്.എസ് കോളജ് മട്ടന്നൂർ), വിശ്വനാഥൻ (റിട്ട. വെസ്റ്റേൺ ഇന്ത്യ ലിമിറ്റഡ്), ലക്ഷ്മണൻ, പരേതനായ ബാലകൃഷ്ണൻ നായർ (ശ്രീവത്സം).