മാനന്തവാടി: കുഴിനിലം കാരക്കുന്നിൽ ടി.കെ. വേലായുധൻ (89) നിര്യാതനായി. എറണാകുളം അങ്കമാലി പുളിയനം സ്വദേശിയാണ്. ഭാര്യ: തങ്കമ്മ. മക്കൾ: കെ.വി. ലീല, കെ.വി. രാജു (ഡി.ടി.പി.സി, മാവിലാംതോട് പ്രൊജക്ട് മാനേജർ), കെ.വി. ശശി, കെ.വി. രവി (ചുമട്ടു തൊഴിലാളി, മാനന്തവാടി ടൗൺ), കെ.വി. സുരേഷ്, പരേതനായ കെ.വി. സുനിൽ. മരുമക്കൾ: വി.എ. ദേവകി (അധ്യാപിക, തലപ്പുഴ ഗവ.യു.പി. സ്കൂൾ, കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റിയംഗം), പ്രിയ ശശി, മോളി രവി (ചിറക്കര എസ്റ്റേറ്റ് ഫാക്ടറി). സംസ്കാരം ചൊവ്വാഴ്ച ഒരുമണിക്ക് വീട്ടുവളപ്പിൽ.