വളപട്ടണം: ജുമാഅത്ത് പള്ളിക്കടുത്ത് കുറുന്തിരിയകത്ത് പാറക്കാട്ട് (വലിയ പാറക്കാട്ട്) തറവാട്ടംഗം പാലോട്ട് വയലിൽ താമസിക്കുന്ന കെ.പി. കുഞ്ഞിമറിയം ഹജ്ജുമ്മ (70) നിര്യാതയായി. പരേതനായ കളത്തിൽ ഹുസൻ കുട്ടി ഹാജിയുടെ ഭാര്യയാണ്. മക്കൾ: ജാഫർ, ജസീൽ (ദുബൈ), ബുഷ്റ (ദുബൈ), ഷാക്കിറ. മരുമക്കൾ: ആസാദ് (ദുബൈ), ഷാജഹാൻ (ദുബൈ), സമീന, ഷാനിയ (ദുബൈ). സഹോദരങ്ങൾ: ഹംസക്കുട്ടി, ഹുസൈൻകുട്ടി (ദുബൈ), റഹനാബി.