ചൊക്ലി: മേനപ്രം പെട്ടിപാലം തവക്കൽ മൻസിലിൽ ബുഷ്റ (55) നിര്യാതയായി. പരേതനായ മൂലക്കായി പോക്കൂട്ടിയുടെയും ഖദീശുവിന്റെയും മകളാണ്. ഭർത്താവ്: കണ്ടക്കൽ ഹംസ. മക്കൾ: ഫാത്തിമ, ആഇശ, ഷഹനാസ്, സറീന. മരുമക്കൾ: ശംസീർ (കോപ്പാലം), ഹിഷാം (പാനൂർ), അർഷാദ് (ചെണ്ടയാട്), പി.വി മുഹമ്മദ് അജ്നാസ് (വടക്കുമ്പാട്). സഹോദരങ്ങൾ: ബഷീർ, ഇർഷാദ്, ഹസീന.