നരിക്കുനി: നരിക്കുനിയിലെ ഓട്ടോ ഡ്രൈവറായിരുന്ന കിഴക്കെക്കണ്ടി പുറായിൽ അബ്ദു നാസർ (44) നിര്യാതനായി. സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂനിയൻ എസ്.ടി.യു നരിക്കുനി യൂനിറ്റ് സെക്രട്ടറി, ഓട്ടോ കോഓഡിനേഷൻ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പിതാവ്: പരേതനായ അഹമ്മത് കുട്ടി. മക്കൾ: നിയാസ്, റാഷിദ മരുമകൻ: ഷിയാബ് ആരാമ്പ്രം. സഹോദരങ്ങൾ: മുഹമ്മദ് (കണ്ടോത്ത് പാറ), അബ്ദുൽ അസീസ് ചെങ്ങോട്ട് പൊയിൽ, അഷ്റഫ്, ആയിഷ, പാത്തുട്ടി, സാജിദ.