ചട്ടിപ്പറമ്പ്: ഈസ്റ്റ് കോഡൂരിലെ ചക്കിങ്ങത്തൊടി വീട്ടില്‍ ആമിന (72) നിര്യാതയായി. ഭര്‍ത്താവ്: മുസ്ലിം ലീഗ് നേതാവും ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ഈസ്റ്റ് കോഡൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി, അല്‍ഹുദ ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്റുമായ സി.എച്ച്. ഹസ്സൻ ഹാജി.
മക്കള്‍: സക്കീര്‍ ഹുസൈന്, തസ്നീം, ഫാത്തിമത്തു സഫൂറ, മുഹമ്മദ് ശരീഫ്, മൊയ്തു (അധ്യാപകന്, ചട്ടിപ്പറമ്പ് സ്കൂള്‍), പരേതനായ അബ്ദുല്‍ റഷീദ്. മരുമക്കള്‍: ഹാരിസ് (കുരുവമ്പലം), ഷൗക്കത്ത് (മഞ്ചേരി), റാഹില, ഖൈറുന്നിസ, ഖദീജ, ഷക്കീല.