കൊടുവള്ളി: പഴയകാല ചെരുപ്പ് വ്യാപാരി പേവും തറമ്മൽ മുഹമ്മദ് (അഭിലാഷ് മുഹമ്മദ്-76) നിര്യാതനായി.
പിതാവ്: പരേതനായ പേവും തറമ്മൽ കാതിരി. ഭാര്യ: സുലൈഖ. മക്കൾ: ഷബ്ന, യാസിർ, (ദുബൈ), നൗഷിബ, റിസ. മരുമക്കൾ: നൗഫൽ (ദുബൈ), സിറാജ് ചെറുവറ്റ, അസ്ലം കൊളത്തറ, അമൽ കുറ്റ്യാടി. സഹോദരങ്ങൾ: സഫിയ, കദീജ, സൈനബ ഫാത്തിമ, ജമീല. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിൽ.