മാഹി: പള്ളൂർ കോയ്യോട്ടുതെരു ഗണപതിക്ഷേത്രത്തിനടുത്ത ഗുരുസിപറമ്പത്ത് ജി.പി. കിഷോർ (13) ചൊക്ലി മാരാങ്കണ്ടി പുനത്തിൽമുക്കിലെ അമ്മയുടെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ.
പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർസെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ജി.പി. സിജേഷിന്റെയും ജയശ്രീ ലക്ഷ്മിയുടെയും മകൻ. സഹോദരി: യാഷിക. തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം പള്ളൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വിദ്യാർഥിയുടെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ ചൊക്ലി എസ്.എച്ച്.ഒവിനോട് റിപ്പോർട്ട് തേടി.